കൽപറ്റ: ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ അനുദിനം വർധിക്കുമ്പോഴും അധികൃതർക്ക് മൗനം. കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിൽ 43 വർഷത്തിനിടെ കൊല്ലപ്പെട്ടത് 150 പേരാണെന്നാണ് അനൗദ്യോഗിക കണക്ക്. 1980 മുതലുള്ള കണക്കുകളാണിത്. പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ പുതുശ്ശേരി സ്വദേശി തോമസ് കൊല്ലപ്പെട്ടത് ഈയടുത്തായിരുന്നു. ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടത് കാടിറങ്ങിവരുന്ന കാട്ടാനകളുടെ ആക്രമണത്തിലാണ്. ഈയടുത്ത കാലത്തായി കടുവയുടെ ആക്രമണം ജില്ലയിൽ വർധിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡസൻ കണക്കിണ് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. കടുവയുടെ ആക്രമണത്തിൽ ആറു മനുഷ്യർക്കും ജീവഹാനി സംഭവിച്ചു. കാട്ടുപോത്ത്, പന്നി എന്നിവയുടെ ആക്രമണത്തിൽ രണ്ടുപേർ വീതവും കൊല്ലപ്പെട്ടു. കരടിയുടെ നിരവധി ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ആരും മരിച്ചിട്ടില്ല. ഹെക്ടർ കണക്കിന് കാർഷിക വിളകൾ ദിനേനെ നശിപ്പിക്കുന്നതിന് പുറമെ വീടുകളും കാട്ടാനകൾ നശിപ്പിക്കുന്നു.വനാതിർത്തികളിൽ താമസിക്കുന്നവരുടെ സൈര്യ ജീവിതം അടുത്ത കാലത്തായി പൂർണമായും നഷ്ടപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.