കൽപറ്റ: വോട്ടെടുപ്പിെൻറ കണെക്കടുപ്പിൽ വയനാട്ടിലെ മണ്ഡലങ്ങളിൽ ബി.െജ.പി വോട്ടുകളാണ് 'താരം'. അടിയൊഴുക്കും വോട്ടുചോർച്ചയും കാണുന്നവരും ബി.െജ.പിയുടെ വോട്ടുകളിലാണ് എത്തിനിൽക്കുന്നത്. ഏതു മുന്നണി ജയിച്ചാലും മറുപക്ഷം ബി.ജെ.പിയുമായി വോട്ടുകച്ചവടം എന്ന ആരോപണം ആയുധമാക്കുന്ന സ്ഥിതിയാണിപ്പോൾ.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കോൺഗ്രസ് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയെന്ന് ഇടതുപക്ഷം വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ആരോപണമുന്നയിച്ചു. ആദിവാസി ഭൂസമര നായിക സി.കെ. ജാനുവാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി വോട്ടുകളിൽ ഒരുഭാഗം യു.ഡി.എഫ് സ്ഥാനാർഥിക്ക് ഒഴുകിയെന്നാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ, പരാജയം മുന്നിൽക്കണ്ടാണ് എൽ.ഡി.എഫ് ആരോപണമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു.
കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിലും താമര വിട്ട് വോട്ട് ഒഴുകിയോ എന്ന ചോദ്യം രാഷ്ട്രീയ മണ്ഡലത്തിലുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും ഈ കാര്യം ചർച്ച ചെയ്യുന്നുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ 27,920, കൽപറ്റയിൽ 12,938, മാനന്തവാടിയിൽ 16,230 എന്നിങ്ങനെയാണ് എൻ.ഡി.എ സ്ഥാനാർഥികൾ നേടിയ വോട്ടുകൾ. ഇത്തവണയും പ്രചാരണരംഗത്ത് ബി.ജെ.പി സ്ഥാനാർഥികളും പ്രവർത്തകരും പൊതുവെ സജീവമായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നേതാക്കളും ജില്ലയിലെത്തി. എന്നാൽ, അവസാന സമയം വോട്ടുചോർച്ച സംഭവിച്ചതായി എൻ.ഡി.എക്ക് അകത്തുപോലും സംസാരമുണ്ട്. ബി.ജെ.പി സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടിെൻറ കണക്ക് യു.ഡി.എഫും എൽ.ഡി.എഫും ഉറ്റുനോക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.