മികവിന്റെ കേന്ദ്രത്തിന് വില്ലനായി വൈദ്യുതി

ക​ൽ​പ​റ്റ: അ​​മ്പ​​ല​​വ​​യ​​ല്‍ പ്രാ​​ദേ​​ശി​​ക കാ​​ര്‍ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് തു​ട​ങ്ങി​യ മി​ക​വി​ന്റെ കേ​ന്ദ്ര​ത്തി​ൽ വൈ​ദ്യു​തി​ബ​ന്ധം സ്ഥി​ര​മാ​ക്കാ​ത്ത​ത് പ​​ച്ച​​ക്ക​​റി-​​പു​​ഷ്പ കൃ​ഷി വി​പു​ല​പ്പെ​ടു​ത്താ​ൻ ത​ട​സ്സ​മാ​വു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഹൈ​ടെ​ക്കാ​യി തു​ട​ങ്ങി​യ കേ​ന്ദ്രം നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി എ​ടു​ത്ത വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചാ​ണ്.

കേ​ന്ദ്ര​ത്തി​ൽ വൈ​ദ്യു​തി സ്ഥാ​പി​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ ഒ​മ്പ​തു ല​ക്ഷം രൂ​പ​യാ​ണ് കോ​ഷ​ൻ​ഡെ​പ്പോ​സി​റ്റാ​യി കെ.​എ​സ്.​ഇ.​ബി ​ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ണെ​ന്നും ഗ​വേ​ഷ​ണ സ​ർ​വ​ക​ലാ​ശാ​ല​യാ​ണെ​ന്നും അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര​ത്തി​ന്റെ നി​ര​ന്ത​ര ഇ​ട​​​പെ​ട​ലു​ക​ൾ​ക്ക് ശേ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ക്കി കു​റ​ച്ചു.

കെ.​എ​സ്.​ഇ.​ബി തു​ക കു​റ​ച്ചെ​ങ്കി​ലും ഈ ​അ​ഞ്ചു ല​ക്ഷം ​ആ​ര് അ​ട​ക്കു​മെ​ന്ന ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടാ​യി.

സ​ർ​ക്കാ​ർ മി​ക​വി​ന്റെ കേ​ന്ദ്ര​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ട് സം​​സ്ഥാ​​ന ഹോ​​ര്‍ട്ടി​​ക​​ള്‍ച്ച​​ര്‍ മി​​ഷ​​ൻ പ​ണം അ​ട​ക്കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ടു ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ​നി​ന്ന് പ​ണം മു​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ വൈ​ദ്യു​തി ബ​ന്ധം സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും അ​തോ​ടെ കേ​​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും മി​ക​വി​ന്റെ കേ​ന്ദ്ര​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ഡോ. ​ശ്രീ​റാം പ​റ​ഞ്ഞു. വൈ​ദ്യു​തി പ്ര​ശ്നം പ​രി​ഹ​രി​ച്ചാ​ൽ പു​തി​യ തൈ​ക​ൾ പ​രീ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ചെ​ണ്ടു​മ​ല്ലി, വെ​ള്ള​രി, ജ​ർ​ബ​റ തൈ​ക​ളാ​ണ് പോ​ളി​ഹൗ​സി​ൽ വ​ള​ർ​ത്തു​ന്ന​തും പ​രി​ച​രി​ക്കു​ന്ന​തും. കേ​​ന്ദ്ര കൃ​​ഷി മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള മി​​ഷ​​ന്‍ ഫോ​​ര്‍ ഇ​​ന്റ​​ഗ്രേ​​റ്റ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്റ് ഓ​​ഫ് ഹോ​​ര്‍ട്ടി​ ക​​ള്‍ച്ച​​ര്‍ പ​​ദ്ധ​​തി​​യു​​ടെ​​യും കേ​​ര​​ള സ​​ര്‍ക്കാ​​റി​​ന്റെ റീ​​ബി​​ല്‍ഡ് കേ​​ര​​ള ഇ​​നി​​ഷ്യേ​​റ്റി​വ് പ​​ദ്ധ​​തി​​യു​​ടേ​​യും സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് കേ​​ന്ദ്രം സ​​ജ്ജ​​മാ​​ക്കി​യ​​ത്. ആ​​കെ 13 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ്.

ഹ്ര​​സ്വ​​കാ​​ല പ​​ച്ച​​ക്ക​​റി-​​പു​​ഷ്പ​​കൃ​​ഷി​​യി​​ലെ ഹൈ​​ടെ​​ക് കൃ​​ഷി പ്ര​​ദ​​ര്‍ശ​​ന​​കേ​​ന്ദ്രം, സ​​ങ്ക​​ര​​യി​​നം വി​​ത്തു​​ൽ​​പാ​​ദ​​നം, വി​​ള​​ക​​ളു​​ടെ തൈ ​​ഉ​​ൽ​​പാ​​ദ​​നം, സം​​സ്‌​​ക​​ര​​ണ വി​​പ​​ണ​​ന കേ​​ന്ദ്രം, പ​​രി​​ശീ​​ല​​നം, ഹോ​​ര്‍ട്ടി​​ക​​ള്‍ച്ച​​ര്‍ ടൂ​​റി​​സം മെ​​ച്ച​​പ്പെ​​ടു​​ത്ത​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് കേ​​ന്ദ്ര​​ത്തി​​ലെ പ്ര​​ധാ​​ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍.

ഇ​​തി​​ന്റെ ഭാ​​ഗ​​മാ​​യി കോ​​മ​​ണ്‍ ഫെ​​സി​​ലി​​റ്റി സെ​​ന്റ​​ര്‍, ഡെ​​ച്ച് പോ​​ളീ​​ഹൗ​​സു​​ക​​ള്‍, ഇ​​ന്ത്യ​​ന്‍ പോ​​ളീ​​ഹൗ​​സു​​ക​​ള്‍, തൈ ​​ഉ​​ൽ​​പാ​​ദ​​ന യൂ​​നി​​റ്റ്, ഫെ​​ര്‍ട്ടി​​ഗേ​​ഷ​​ന്‍ യൂ​​നി​​റ്റ്, സം​​സ്‌​​ക​​ര​​ണ​​കേ​​ന്ദ്രം, ഷേ​​ഡ് നെ​​റ്റ് ഹൗ​​സ്, ലേ​​ലം കേ​​ന്ദ്രം, പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്രം എ​​ന്നി​​വ​യും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന ഹോ​​ര്‍ട്ടി​​ക​​ള്‍ച്ച​​ര്‍ മി​​ഷ​​ന് കീ​​ഴി​​ലാ​​ണ് കേ​​ന്ദ്രം പ്ര​​വ​​ര്‍ത്തി​​ക്കു​ന്ന​ത്. നെ​​ത​​ര്‍ലാ​​ന്‍ഡ്‌ സ​​ര്‍ക്കാ​​റി​​ന്റെ സാ​​ങ്കേ​​തി​​ക സ​​ഹാ​​യ​​വും ല​​ഭി​​ക്കും. 

Tags:    
News Summary - Electricity as the villain for the center of excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.