ഗോത്ര മഹാസഭ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നു

ക​ൽ​പ​റ്റ: മു​ത്ത​ങ്ങ സ​മ​ര​ത്തി​ന്റെ ഓ​ർ​മ​ക​ൾ 20 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ഗോ​ത്ര മ​ഹാ​സ​ഭ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ക്കു​ന്നു. വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ൽ 2023 ഫെ​ബ്രു​വ​രി 19ന് ​ആ​ദി​വാ​സി​ക​ൾ ഭൂ​മി​ക്കാ​യി ന​ട​ത്തി​യ സ​മ​ര​ത്തി​ന്റെ വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് ‘ആ​ദി​വാ​സി ദ​ലി​ത് പാ​ർ​ശ്വ​വ​ത്കൃ​ത​രു​ടെ രാ​ഷ്ട്രീ​യ മ​ഹാ​സ​ഭ’ രൂ​പ​വ​ത്ക​ര​ണ ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യെ​ന്ന് ഗോ​ത്ര മ​ഹാ​സ​ഭ സം​സ്ഥാ​ന കോ​ഓ​ഡി​നേ​റ്റ​ർ എം. ​ഗീ​താ​ന​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ച് അ​വ​സാ​ന വാ​രം കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ത്ത​ങ്ങ സ​മ​ര​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 19ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് 2024 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ൽ ല​ക്ഷ്യ​മി​ട്ട​ല്ല.

അ​തേ​സ​മ​യം, അ​തി​പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ണി​യ വി​ഭാ​ഗ​ത്തി​ന് വ​യ​നാ​ട്ടി​ലെ ഒ​രു സം​വ​ര​ണ മ​ണ്ഡ​ലം ന​ൽ​ക​ണ​മെ​ന്ന് ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തും. കു​റി​ച്യ, കു​റു​മ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് സ്ഥി​ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​വു​ന്ന​തി​ന് പ​ക​രം പ​ണി​യ​രു​ടെ​യും അ​ടി​യ​രു​ടെ​യും കാ​ട്ടു​നാ​യ്ക്ക​രു​ടെ​യു​മെ​ല്ലാം പ്രാ​തി​നി​ധ്യം ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി, ദ​ലി​ത് സം​ഘ​ട​ന​ക​ൾ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി മാ​റും. സി.​കെ. ജാ​നു നി​ല​വി​ൽ എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ രാ​ഷ്ട്രീ​യ മ​ഹാ​സ​ഭ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2004ല്‍ ​രൂ​പ​വ​ത്ക​രി​ച്ചി​രു​ന്ന രാ​ഷ്ട്രീ​യ മ​ഹാ​സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​നം മൂ​ന്ന് വ​ർ​ഷ​ത്തി​നു ശേ​ഷം മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്റെ പു​ന​രു​ജ്ജീ​വ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും ഗീ​താ​ന​ന്ദ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Gothra Maha sabha to form political party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.