കൽപറ്റ: ജില്ലയിൽ കായികമേഖലക്ക് കുതിപ്പേക്കാൻ കൽപറ്റ അമ്പിലേരിയിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിെൻറ പ്രവൃത്തി അന്തിമഘട്ടത്തിൽ. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 4.5 ഏക്കറിൽ 42 കോടി ചെലവിട്ടാണ് രാജ്യാന്തര നിലവാരത്തിൽ സ്റ്റേഡിയം ഒരുങ്ങുന്നത്. 75 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. 2022 മാർച്ചോടെ പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, നീന്തൽക്കുളം, ഡ്രസിങ് റൂം എന്നിവയടങ്ങുന്നതാണ് ഇൻഡോർ സ്റ്റേഡിയം. നീന്തൽ ദേശീയ മത്സരങ്ങൾ നടത്താൻ കഴിയുന്ന ഒളിമ്പിക് പൂളിെൻറ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. 50 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലുമാണ് നീന്തൽക്കുളം. പതിനഞ്ചോളം ഇൻഡോർ കായിക ഇനങ്ങൾ ഒരേസമയം സംഘടിപ്പിക്കാൻ സൗകര്യത്തിലാണ് രൂപകൽപന. രണ്ടു സ്വിമ്മിങ് പൂളുകൾ, ജലം ശുചീകരിക്കാനുള്ള സൗകര്യം, മൂന്നു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക്, ആധുനിക നിലവാരത്തിലുള്ള ജിംനേഷ്യം, 5000 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഡോർമെറ്ററികൾ തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ടാകും. മൂന്ന് ബാഡ്മിൻറൺ കോർട്ടുകൾ, ബാസ്കറ്റ് ബാൾ, വോളിബാൾ കോർട്ടുകൾ, ടെന്നിസ്, ൈതക്വാൻഡോ, ജുഡോ, റസലിങ് എന്നിവക്ക് അനുയോജ്യമായ സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കുന്നുണ്ട്. മഴവെള്ള സംഭരണിയുൾപ്പെടെ സംവിധാനങ്ങൾ എന്നിവയും സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.