കൽപറ്റ: വയനാട്ടിലെ കേന്ദ്രീയ വിദ്യാലയത്തിലെ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്ന് കത്തയച്ചു, ഇവിടെയുള്ള 23 അധ്യാപക തസ്തികകളിൽ 12 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
‘2023 മാർച്ച് 31 വരെ 13,562 അധ്യാപക തസ്തികകളും 1,772 അനധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രീയ വിദ്യാലയത്തിലെ ഒഴിവുകൾ സംബന്ധിച്ച പാർലമെന്ററി ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു. കൂടാതെ, 2018-19 മുതൽ ഒഴിവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപന തുടർച്ച ഉറപ്പാക്കാൻ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതായും പ്രസ്താവിച്ചു.
എന്നാൽ, ജില്ല വിദൂര പ്രദേശമായതിനാൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ് എന്നും ഇത് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുകയും ജീവനക്കാർക്ക് ഭാരമാകുകയും ചെയ്യുന്നമെന്ന് പി.ടി.എ തനിക്ക് നൽകി നിവേദനത്തിലുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ, അനുവദിച്ച തസ്തികകൾ നികത്തുന്നുവെന്ന് ഉറപാക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.