കൽപറ്റ: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ പദ്ധതിക്കുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിലുള്ളത് 242 പേർ. സമ്മതപത്രം നൽകാനുള്ള അവസാന ദിനം തിങ്കളാഴ്ച കഴിഞ്ഞപ്പോൾ 170 പേരാണ് ടൗൺഷിപ്പിൽ വീടുമതിയെന്ന് സമ്മതപത്രം നൽകിയത്. 65 പേര് സാമ്പത്തിക സഹായത്തിനുള്ള സമ്മതവും നൽകി. ആകെ 235 പേരാണ് സമ്മതപത്രം നൽകിയത്.
കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിർമിക്കുന്നത്. അവസാന ദിനമായ തിങ്കളാഴ്ച 113 ഗുണഭോക്താക്കളാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. ഇതില്‍ 63 പേര് ടൗണ്‍ഷിപ്പില്‍ വീടിനായും 50 പേര് സാമ്പത്തിക സഹായത്തിനുമാണ് സമ്മതം അറിയിച്ചത്.
ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ വീടുവെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.
കൽപറ്റ: രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്നും ടൗണ്‍ഷിപില്‍ വീട്, സാമ്പത്തിക സഹായം എന്നിവ തെരഞ്ഞെടുക്കാനുള്ള സമ്മതപത്രം ചെവ്വാഴ്ച മുതല്‍ സ്വീകരിക്കും.
ടൗണ്‍ഷിപില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.