കാട്ടിക്കുളം: പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പകല്‍ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍, ചേരയാണെന്നാണ് കരുതിയിരുന്നത്.
തുടര്‍ന്ന് രാത്രിയിലും പാമ്പ് പുറത്തു വരാത്തത് ശ്രദ്ധയിൽപെട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരെയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകന്‍ സുജിത്തിനെയും വിവരമറിയിച്ചു.
ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസ്സിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും നാട്ടുകാരുടെയും സഹായത്തോടെ കാറില്‍ നിന്ന് പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സുജിത്ത് പാമ്പിനെ പുറത്തെടുത്തത്. പിന്നീട് പാമ്പിനെ വനമേഖലയില്‍ തുറന്നു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.