?????????? ????? ?????????????????????? ????? ???????????? ??.???.??.??.?? ?????????

കെ.എസ്.ആർ.ടി.സി ബസിന് അള്ളുവെക്കാൻ ശ്രമം

മാനന്തവാടി: ലോക്ഡൗണിനുശേഷം നഷ്​ടം സഹിച്ച് ബസ്​ സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്താൻ തീരുമാനിച്ചതോടെ സർവിസ് മുടക്കാൻ ആസൂത്രിത നീക്കം. സ്വകാര്യ ബസ് ലോബിയാണ് ഇതിന് പിന്നിലെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. തിങ്കളാഴ്ച രാവിലെ മാനന്തവാടി നഗരസഭ ബസ്​സ്​റ്റാൻഡിലാണ് സംഭവം.

നിരവിൽപുഴ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് തുരുമ്പിച്ച ആണികൾ വിതറിയത്. ആണികൾ ശ്രദ്ധയിൽപെട്ട ജീവനക്കാർ അവ ശേഖരിച്ച് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് കെ.എസ്.ആർ.ടി. സി അധികൃതർ പറഞ്ഞു.

Tags:    
News Summary - ksrtc bus attack -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.