ഗൂഡല്ലൂർ: കഴിഞ്ഞയാഴ്ച കോത്തഗിരിക്ക് സമീപം ഉയിലട്ടി വെള്ളച്ചാട്ടം പ്രദേശത്ത് വൻ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വിദഗ്ധസംഘം പരിശോധന നടത്തി. ന്യൂനമർദം മൂലം ഉണ്ടായ കനത്ത മഴയെ തുടർന്നാണ് ഇവിടെ ഉരുൾപൊട്ടൽ സംഭവിച്ചത്. കനത്തമഴക്ക് വീണ്ടും സാധ്യത ഉള്ളതിനാലും ചാറ്റൽ മഴ പെയ്യുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിലും മറ്റും സംഭവിക്കുമോ എന്നാണ് പരിശോധിക്കുന്നത്.
തുടർച്ചയായി പെയ്യുന്ന മഴയിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലിൽ പാറകൾ വീണത് നീക്കം ചെയ്യാൻ 14 മണിക്കൂറോളം സമയമെടുത്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത് സ്ഥലം സന്ദർശിച്ച് സുരക്ഷാ നടപടികൾക്ക് നേതൃത്വം വഹിച്ചിരുന്നു. തിങ്കളാഴ്ചത്തെ പരിശോധനയിൽ ഹൈവേ വകുപ്പ് അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ സാമിയപ്പൻ, റോഡ് സർവേയർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.