മാനന്തവാടി: ദേശീയ മാസ്റ്റേഴ്സ് അത്ല്റ്റിക് മീറ്റില്‍ പ്രായത്തെ തോല്‍പ്പിച്ച വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശിനി അമ്പത് വയസ്സുകാരി ഷീനയുടെ പ്രകടനം വയനാടിന് അഭിമാനനേട്ടമായി. ഹാര്‍മര്‍ ത്രോയില്‍ സ്വര്‍ണവും ഡിസ്കസ് ത്രോയില്‍ വെങ്കലവും നേടി എഷ്യന്‍ മീറ്റിലേക്ക് യോഗ്യത നേടിയ വെള്ളമുണ്ട ഒഴുക്കന്മൂല സ്വദേശി ഷീന ദിനേശന് മേയിൽ കൊറിയയില്‍ നടക്കുന്ന എഷ്യന്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അര്‍ഹയായി.
പത്താംക്ലാസ് വരെ കായികമേളകളില്‍ തിളങ്ങി നിന്ന ഷീന പിന്നീട് ഈ മേഖലയില്‍നിന്നും പൂര്‍ണമായും അകന്ന് കുടംബമായി കഴിയുകയായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷാ 45ാം വയസിലാണ് വീണ്ടും ഭര്‍ത്താവിന്റെകൂടി പ്രേരണയോടെ കായികമേഖലയിലേക്ക് തിരിച്ചെത്തിയത്.
പിന്നീട് മാസ്റ്റേഴ്സ്, വെറ്ററൻസ് വിഭാഗം മത്സരങ്ങളില്‍ പങ്കെടുക്കാനാരംഭിച്ചു. 2022 ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സില് വയനാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷീന ദിനേശന് ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി.
അതേവര്‍ഷം നാസിക്കില്‍ നടന്ന ദേശീയ വെറ്ററന്‍സ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്കസ് ത്രോയില്‍ ഗോള്‍ഡ് മെഡലും ഹാര്‍മര്‍ ത്രോ, ഷോര്‍ട് പുട്ട്, 200 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേയില്‍ എന്നിവയില്‍ വെള്ളി മെഡലുകളും 100 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടി.
ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം വാരാണസിയില്‍ സമാപിച്ച ദേശീയ മാസ്റ്റേഴ്സ് അത്ല്റ്റിക് മീറ്റില്‍ പങ്കെടുത്ത് വിജയിച്ച ഷീനക്ക് മേയിൽ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ മീറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനായി മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരും. നിര്‍ധന കുടുംബത്തില്‍പെട്ട ഷീന ദിനേശന് ഈ തുക കണ്ടെത്തി സഹായിക്കാന്‍ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും ഒഴുക്കന്മൂല സര്‍ഗ്ഗ ഗ്രന്ഥാലയവും മുന്നിട്ടിറങ്ങിയിട്ടുണ്ട്.
പബ്ലിക് ലൈബ്രറിയുടെ കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളമുണ്ട ബ്രാഞ്ചിലെ 40411100001175 നമ്പറില്‍ നിക്ഷേപിക്കുകയോ, ലൈബ്രറി ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. IFSC - KLGB 0040411 ഫോണ്‍ നമ്പര്‍: 9446162 111,9496192485.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.