മാനന്തവാടി: വൃക്കരോഗം ബാധിച്ച് ചികിത്സയിലായ പ്ലസ് ടു വിദ്യാർഥി ഐബിൻ ബൈജു ഐസകിന്റെ ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിനായി ചികിത്സസഹായസമിതിക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കിഴക്കേടത്ത് ബൈജുവിന്റെയും ബിൻസിയുടെയും മകനാണ് ഐബിൻ. കൃഷി ഉപജീവനമാക്കി കഴിയുന്ന ഇവരുടെ കുടുംബത്തിന് ചികിത്സക്കുള്ള ഭീമമായ പണം കണ്ടെത്താനുള്ള പ്രാപ്തിയില്ല.
ഈ അവസരത്തിലാണ് നാട്ടുകാർ ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. ഒ.ആർ. കേളു എം.എൽ.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി എന്നിവർ രക്ഷാധികാരികളായും ഫാ. ബേസിൽ റോയ് ഇടിക്കുള ചെയർമാനും റിട്ട. പ്രധാനാധ്യാപകൻ കെ. സത്യൻ കൺവീനറും കെ.കെ. അമ്മദ് ട്രഷററുമായി ചികിത്സ സഹായക്കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കേരള ബാങ്ക് കോറോം ശാഖയിൽ 169612801200040 (ഐ.എഫ്.എസ്.സി- KSBK0001696) നമ്പർ അക്കൗണ്ടും തുറന്നിട്ടുണ്ട്.
കെ. സത്യൻ, കൺവീനർ, ഐബിൻ ബിജു ഐസക് ചികിത്സാ സഹായ സമിതി, കാക്കോറേമ്മൽ വീട്, നിരവിൽപ്പുഴ, മട്ടിലയം (പി.ഒ), വയനാട്, 670731 എന്ന വിലാസത്തിലും 9446695426 എന്ന ഗൂഗിൾ പേ നമ്പർ വഴിയും സഹായം അയക്കാം. രക്ഷാധികാരികളായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, ചികിത്സ സഹായ സമിതി ചെയർമാൻ ഫാ. ബേസിൽ റോയ് ഇടിക്കുള, കൺവീനർ കെ. സത്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.