പുഴയിൽ അറവുമാലിന്യം തള്ളി; ഒരാൾക്കെതിരെ കേസ്


മാ​ന​ന്ത​വാ​ടി: രാ​ത്രി​യു​ടെ മ​റ​വി​ൽ പു​ഴ​യി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി മാ​വു​ള്ള​പ​റ​മ്പ​ത്ത് എം.​വി. ഷ​മീ​റി​നെ​തി​രെ (45) കേ​സെ​ടു​ത്തു. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ റോ​ഡി​ൽ ര​ക്ത​ക്ക​റ ക​ണ്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ഴ​യി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് എ.​എ​സ്.​ഐ മെ​ർ​വി​ൻ​റ് ഡി​ക്രൂ​സിെൻറ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം റോ​ഡി​ൽ ര​ക്ത​ക്ക​റ ക​ണ്ട​ത്. ഇ​ത് പി​ന്തു​ട​ർ​ന്ന പൊ​ലീ​സ് പാ​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ൽ എ​ത്തി. പാ​ല​ത്തി​െൻറ കൈ​വ​രി​യി​ലും ര​ക്ത​ക്ക​റ ക​ണ്ടു. ഇ​തി​ന് സ​മീ​പം ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പു​ഴ​യി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ളി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട​ത്.


Tags:    
News Summary - waste dumped in river; Case against one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.