മാനന്തവാടി: സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യ കാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക് സൗജന്യ ചികിത്സ, പെന്ഷന്, മറ്റ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തില്‍ ആരംഭിച്ച സിക്കിള്‍ സെല്‍ യൂനിറ്റ് ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.
സിക്കിള്‍സെല്‍ അസോസിയേഷന് സെക്രട്ടറി കെ.ബി. സരസ്വതിക്ക് ആരോഗ്യ കാര്‍ഡ് കൈമാറി മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് അതത് മെഡിക്കല്‍ ഓഫിസില്‍ നിന്നും കാര്‍ഡുകള്‍ ലഭ്യമാക്കും. ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതയും ഉള്ളവര്‍ക്ക് പ്രത്യേക യൂനിറ്റ് രോഗികള്‍ക്ക് ആശ്വാസമാകുമെന്നും യൂനിറ്റില്‍ എ.സി സൗകര്യം ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
10 കിടക്കകളുള്ള യൂനിറ്റില്‍ എച്ച്.പി.എല്‍.സി ആന്‍ഡ് എച്ച്.പി ഇലക്ട്രോഫോറസിസ് ടെസ്റ്റ് ലാബ് സൗകര്യം, ഫിസിയോതെറാപ്പി, പരിശോധനാ, അഡ്മിനിസ്ട്രേഷന് മുറികള്‍ യൂനിറ്റിലുണ്ടാവും. വയനാട് മെഡിക്കല്‍ കോളജില്‍ തൊറാസിസ്, ന്യൂറോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ അസ്ഥിരോഗ വിഭാഗം മേധാവി അനിന്. എന്‍. കുട്ടിയേയും മെഡിക്കല്‍ സംഘത്തെയും മന്ത്രി അനുമോദിച്ചു. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്. കേളു അധ്യക്ഷനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.