മാനന്തവാടി: വന്യമൃഗശല്യത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കാട്ടികുളം എടയൂർകുന്നിലെ പുത്തൻപുരയിൽ പി.എൽ.ബാവയെന്ന 74 കാരൻ. ഇദ്ദേഹം ആത്മഹത്യഭീഷണിയുമായി ബുധനാഴ്ച രാവിലെ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിലെത്തി.
സ്വന്തം നിലയിൽ തന്റെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ സ്ഥലത്ത് ഫെൻസിംഗ് നിർമിച്ചിട്ടും വന്യമൃഗ ശല്യത്തിൽ നിന്നും നിവൃത്തിയില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കാട്ടാനകൾ തകർത്ത ഫെൻസിങ് നന്നാക്കി കൊടുക്കുമെന്നും കൃഷിയിടത്തിൽ വാച്ചർമാരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്നും കൃഷിനാശം കണക്കാൻ റേഞ്ചറുടെ നേതൃത്വത്തിൽ വനപാലകരെ അയക്കുമെന്ന ഉറപ്പിൻമേലുമാണ് ഒരു മണിക്കൂർ നീണ്ടപ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.