രഞ്ജിത്ത് ശശി
മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നയാളെ പിടികൂടി. മൂപ്പൈനാട് താഴെ അരപ്പറ്റ രഞ്ജിത്ത് ശശി (24)യെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കവര്‍ച്ച കേസിലും മേപ്പാടി സ്റ്റേഷനില്‍ കഞ്ചാവ് കേസിലും മോഷണ കേസിലും പോക്സോ കേസിലും പ്രതിയാണ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്.
വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച് വേഗത്തില്‍ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ സഞ്ചിയില്നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 412.4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഒമ്പത് വലിയ പാക്കറ്റുകളിലും 12 ചെറിയ പാക്കറ്റുകളിലും വിൽപനക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എസ്.ഐമാരായ ഷറഫുദ്ദീന്, വരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.