ജൽജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കാൻ കുഴിച്ചതിനെത്തുടർന്ന് ഗതാഗത ശൂന്യമായ
നെടുമ്പാല-ചൂരിക്കുനി റോഡ്
മേപ്പാടി: ജൽജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കാൻ റോഡ് പൊളിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല-എസ്റ്റേറ്റ് പാടി വഴി ചൂരിക്കുനിയിലേക്കുള്ള റോഡ് മഴ പെയ്തതോടെ ചെളിക്കുളമായി. തോട്ടം തൊഴിലാളി കുടുംബങ്ങളും നാട്ടുകാരും ദുരിതത്തിലായി. കുടിവെള്ള പദ്ധതി ഫിൽറ്റർ പ്ലാന്റിലേക്കുള്ള പൈപ്പുകൾ സ്ഥാപിക്കാനാണ് റോഡ് പൊളിച്ചത്. ഇപ്പോൾ ഇതുവഴി വാഹനങ്ങൾ വരില്ലെന്നു മാത്രമല്ല കാൽനട യാത്ര പോലും ദുഷ്കരമായി.
ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് നെടുമ്പാലയിൽ ജൽജീവൻ പദ്ധതിക്കായി നിർമിക്കുന്ന ഫിൽട്ടർ പ്ലാന്റിലേക്കുള്ള പൈപ്പ് സ്ഥാപിക്കാനാണ് ദിവസങ്ങൾക്ക് മുമ്പ് നെടുമ്പാല-ചൂരിക്കുനി റോഡ് പൊളിച്ചത്. കുഴിച്ചെടുത്ത മണ്ണ് റോഡിന് നടുവിൽ തന്നെ നിക്ഷേപിച്ചതിനാൽ രണ്ട് മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി. ഇതോടെ എസ്റ്റേറ്റ് പാടികളിൽ താമസിക്കുന്ന കുടുംബങ്ങളും പ്രദേശവാസികളും ദുരിതത്തിലായി.
രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോലും റോഡിലൂടെ വാഹനം വരാത്ത അവസ്ഥയായി. കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയുമായി. റോഡിലെ മണ്ണ് നീക്കി എത്രയും വേഗം വാഹന ഗതാഗത സൗകര്യമൊരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.