മേപ്പാടി: മൂപ്പൈനാട് അരപ്പറ്റ ആന വളവിൽ പ്രധാന പാതക്കരികിൽ മെറ്റൽ, മണൽക്കൂനകൾ. മറ്റൊരു വാർഡിലെ എൻ.ആർ.ഇ.ജി മെറ്റീരിയൽ കോസ്റ്റ് പ്രവൃത്തിക്കായി കരാറുകാരൻ കൊണ്ടു വന്നിറക്കിയതാണ് ലോഡ് കണക്കിന് മണലും മെറ്റലും.
മൂന്നു മാസത്തിലേറെയായി ഇത് റോഡരികിൽ കിടക്കുന്നത് വാഹന യാത്രക്കാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. കൊടും വളവിൽ എതിർവശത്തുനിന്നുള്ള വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന വിധത്തിൽ കിടക്കുന്ന കൂനകൾ വാഹന അപകടങ്ങൾക്കിടയാക്കുന്നു എന്ന് വ്യാപക പരാതി ഉയർന്നിട്ടും ഇതു മാറ്റാനുള്ള നടപടി സ്വീകരിക്കുന്നില്ല.
നിരവധി ഇരുചക്രവാഹനങ്ങൾ ഇവിടെ ഇതിനകം അപകടത്തിൽപ്പെട്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്തുള്ള വീട്ടുകാരുടെതാണ് മണലും മെറ്റലുമെന്ന് എന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനാൽ അപകടം പിണഞ്ഞവർ വീട്ടുകാരെ അസഭ്യം വിളിക്കുന്ന അവസ്ഥ വരെ ഉണ്ടായി. പൊതു നിരത്തിനരികിൽ അപകടങ്ങൾക്കിടയാക്കുന്ന വിധത്തിൽ കല്ല്, മരം, മെറ്റൽ, മണൽ എന്നിവ ഇറക്കിയിടുന്നത് വിലക്കിക്കൊണ്ടുള്ള ജില്ല ഭരണകൂടത്തിന്റെ ഉത്തരവ് നില നിൽക്കുമ്പോഴാണ് ഈ നിയമ ലംഘനം.
അപകടങ്ങൾക്കിടയാക്കിയിട്ടും അത് നീക്കം ചെയ്യാൻ നടപടിയില്ല എന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.