മേപ്പാടി: തൊള്ളായിരം കണ്ടിയിൽ കടുവകളുടെ സാന്നിധ്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പെൺകടുവയും കുട്ടിയും അടങ്ങുന്ന സംഘം റോഡു മുറിച്ച് കടന്ന് വനത്തിലേക്ക് കയറുന്ന ദൃശ്യം വാഹന യാത്രക്കാർ മൊബൈലിൽ പകർത്തിയത്. പ്രദേശത്തെ വന മേഖലയിൽ കടുവ സാന്നിധ്യം വനം വകുപ്പധികൃതരും സ്ഥിരീകരിക്കുന്നുണ്ട്.
രാത്രിയും പകലുമെല്ലാം തൊള്ളായിരംകണ്ടിയിലേക്കും തിരികെയും ജീപ്പുകളിലും ഇരു ചക്രവാഹനങ്ങളിലുമൊക്കെയായി വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്ന റോഡിലാണ് കടുവകളെ കണ്ടത്.
ഇതുവഴിയുള്ള യാത്രയെക്കുറിച്ച് ആശങ്കയുയർന്നിട്ടുണ്ട്.ഇത് വിനോദ സഞ്ചാരികളുടെ വരവ് കുറയാനിടയാക്കുമോയെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.