മേപ്പാടി: പുത്തുമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആവിഷ്കരിച്ച ഹർഷം പദ്ധതി വീടുകളുടെ താക്കോൽദാന ചടങ്ങിൽ എം.വി. ശ്രേയാംസ്കുമാർ എം.പിയെ അവഗണിച്ചതായി എൽ.ജെ.ഡി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ശ്രേയാംസ്കുമാർ നേതൃത്വം നൽകുന്ന മാതൃഭൂമി ട്രസ്റ്റ് വിലയ്ക്ക് വാങ്ങി ജില്ല ഭരണകൂടത്തിനു കൈമാറിയ ഏേഴക്കർ ഭൂമിയിലാണ് വീടുകൾ പണിയുന്നത്. പീപ്ൾസ് ഫൗണ്ടേഷൻ ഏറ്റെടുത്ത് ഒരു മാസം മുമ്പ് പ്രവൃത്തി പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാന ചടങ്ങ് ശനിയാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, പാർലമെൻറ് സമ്മേളിക്കുന്ന ഘട്ടമായതിനാൽ അന്നേ ദിവസം ശ്രേയാംസ് കുമാർ സ്ഥലത്തുണ്ടാകിെല്ലന്ന് വ്യക്തമായി അറിയാവുന്ന ജില്ല ഭരണകൂടമാണ് താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ അദ്ദേഹത്തിെൻറ പേര് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പദ്ധതിക്കുവേണ്ടി ഒന്നും ചെയ്യാത്ത എം.എൽ.എ ഇത്തരം തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പി. കോമു അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണൻ, അജ്മൽ സാജിദ്, എം.കെ. ബെന്നി, ഷംസുദ്ദീൻ അരപ്പറ്റ, എം.കെ. രവീന്ദ്രൻ, മുഹമ്മദാലി കോടനാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.