ഗൂഡല്ലൂർ: വഴിക്കടവുവഴി നാടുകാണി ചുരത്തിലൂടെ നീലഗിരിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ മതിയായ രേഖകളില്ലാതെ തിരിച്ചുപോവേണ്ടിവരുന്നു. ദിനംപ്രതി ഇത്തരം മടക്കക്കാർ വർധിക്കുന്നതായി നാടുകാണിയിൽ പരിശോധന നടത്തുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നു. അതേസമയം, നീലഗിരിയിലേക്ക് ടൂറിസ്റ്റ് പ്രവേശന നിരോധനം തുടരുന്നതായും അത്യാവശ്യ കാര്യങ്ങൾക്കായി വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്, ഇ-പാസും നിർബന്ധമായും കൈവശമുണ്ടായിരിക്കണമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്.
രണ്ടു വാക്സിൽ സ്വീകരിച്ചതും ഇ-പാസും ഉണ്ടെങ്കിൽ പ്രവേശനം നൽകിയിരുന്നു. അതേസമയം, രണ്ടു ഡോസ് സ്വീകരിച്ചവർക്കും കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്യുന്നത് കൂടിയതോടെയാണ് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതെന്നാണ് അതിർത്തിയിലെ പരിശോധകർ പറയുന്നത്. അതേസമയം, കേരളത്തിൽ പോയി മടങ്ങുന്ന നീലഗിരികാർക്കും നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധിക്കുന്നത് പ്രയാസം സൃഷിടിക്കുന്നതായും പരാതിയുണ്ട്. രണ്ടു വാക്സിനും ആധാറും ഉള്ളവരെ സ്വന്തം നാട്ടിലേക്ക് കടത്തിവിടാൻ ജില്ല അധികൃതർ തയാറാവണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.