പനമരം: അഞ്ചു വർഷത്തിനിടെ 10 സെക്രട്ടറിമാരെ വാഴിച്ചു റെക്കോഡ് സൃഷ്ടിച്ച് പനമരം പഞ്ചായത്ത്. 2018 ജനുവരി മുതൽ 2023 സെപ്റ്റംബർ 14നുവരെ പനമരം പഞ്ചായത്ത് ഓഫിസിൽ 10 സെക്രട്ടറിമാരാണ് വന്നു പോയത്. വിവരാവാകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് അഞ്ചു വർഷത്തിനിടെ 10 സെക്രട്ടറിമാർ ഇവിടെ എത്തിയതായി പറയുന്നത്. ഓഫിസിൽ പല ആവശ്യങ്ങൾക്കായെത്തുന്ന സാധാരണക്കാർ സെക്രട്ടറിമാർ ഇല്ലാത്തതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നതും ഏറെയാണ്.
മാറിക്കൊണ്ടിരിക്കുന്ന സമയങ്ങളിൽ പുതിയ സെക്രട്ടറി ചാർജ് എടുക്കുമ്പോഴുണ്ടാവുന്ന കാലതാമസം കാരണം പനമരത്തുകാരാണ് വട്ടം കറങ്ങുന്നത്. വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തി കാര്യങ്ങൾ പറഞ്ഞു പിന്നീട് വരുമ്പോഴാവും അന്നു കണ്ട സെക്രട്ടറിയല്ലെന്നു മനസ്സിലാവുന്നത്. ഇതുകാരണം മാസങ്ങളാണ് അപേക്ഷകളുമായി പഞ്ചായത്ത് ഓഫിസിൽ പലർക്കും കയറിയിറങ്ങേണ്ടിവരുന്നത്.
അത്യാവശ്യ കാര്യങ്ങൾ സെക്രട്ടറി ഇൻ ചാർജാണു നടത്തുന്നത്. അഞ്ചു വർഷത്തിനിടെ ഒരു വർഷം വീതം പൂർത്തിയാക്കിയവരും മാസം തികയും മുമ്പേ പോകേണ്ടിവന്ന സെക്രട്ടറിമാരും പഞ്ചായത്തിലുണ്ട്. പനമരം പഞ്ചായത്തിൽ സെക്രട്ടറിമാരാവാൻ പലരും താൽപര്യം കാണിക്കുന്നില്ലെന്നാണ് പറയുന്നത്. അത് കൊണ്ടുതന്നെ പലരും ചാർജ് എടുക്കുന്നതിന് മുമ്പെ ട്രാൻസ്ഫർ അപേക്ഷ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.