പൊഴുതന: എസ്റ്റേറ്റ് മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന ദുരിതങ്ങൾക്ക് മാറ്റമില്ലാതായതോടെ പ്രതിസന്ധികളുടെ പടുകുഴിയിൽപെട്ട് പൊഴുതന പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾ. തേയില, കാപ്പി കൃഷിയിടങ്ങളിൽ വിവിധ തോട്ടം മേഖലയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് മാനേജ്മെൻറുകളുടെ കെടുകാര്യസ്ഥതമൂലം ദുരിതത്തിലായത്.
ലേബർ ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ എസ്റ്റേറ്റുകളിൽ തേയില നുള്ളി ജീവിതം പുലർത്തുന്നവരാണ് ഭൂരിഭാഗം കുടുംബാംഗങ്ങളും. അച്ചൂർ എസ്റ്റേറ്റിന് കീഴിലെ അച്ചൂർ, പാറക്കുന്ന്, കല്ലൂർ ഡിവിഷനുകളും കുറിച്യാർമല എസ്റ്റേറ്റിലെ വേങ്ങത്തോട് പ്രദേശത്തും സ്ഥിതി സമാനമാണ്. മിക്കയിടത്തും തൊഴിലാളികൾ താമസിക്കുന്ന പാടികൾ പൂർണ തകർച്ചയിലാണ്. 1940കളിൽ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ നിർമിച്ചവയാണിവ. ഓടുകൾ ഇളകി തൂണുകൾ ദ്രവിച്ച മിക്ക ലയങ്ങളിലും പേടിയോടെയാണ് കുടുംബങ്ങൾ അന്തിയുറങ്ങുന്നത്.
ലയങ്ങളുടെ ശോച്യാവസ്ഥക്ക് പുറമെ കുടിവെള്ള പ്രശ്നവും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതും ഇതര സംസ്ഥാന തൊഴിലാളികളെയടക്കം പ്രയാസപ്പെടുത്തുന്നു. സ്വകാര്യ എസ്റ്റേറ്റിൽനിന്ന് പിരിഞ്ഞുപോയ ഭൂരിഭാഗം തൊഴിലാളികൾക്കും ഗ്രാറ്റ്വിറ്റിയടക്കം ലഭിച്ചിട്ടിെല്ലന്ന പരാതിയുമുണ്ട്. തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന കുറിച്യാർമല ഡിസ്പെൻസറിയുടെ പ്രവർത്തനവും മാസങ്ങൾക്കു മുേമ്പ അവതാളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.