പൊഴുതന: കുറിച്യാർമല മേൽമുറിയിൽ മലയിടിഞ്ഞുവീണ് കനത്ത നാശം. പഞ്ചായത്തിലെ 13ാം വാർഡിലാണ് മേൽമുറി മലയിടിഞ്ഞ് കെട്ടിടങ്ങളും കൃഷികളും നശിച്ചത്. രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞിറങ്ങുകയായിരുന്നു.
ശക്തമായ മണ്ണൊലിപ്പിൽ ഏക്കർകണക്കിന് കൃഷിസ്ഥലം ഒലിച്ചുപോവുകയും നിരവധി വീടുകളും എസ്റ്റേറ്റ് ലയങ്ങളും തകരുകയും ചെയ്തു. തോട്ടം മേഖലയായ പ്രദേശത്തെ തൊഴിലാളികൾ കുടിവെള്ളത്തിനായി ഉപയോഗിച്ച കൈത്തോടുകളും ഇവിടേക്കുള്ള വഴികള്‍ മൂടിപ്പോയി. എട്ടു കുടുംബാംഗങ്ങളുടെ വീടുകളാണ് തകർന്നത്.
വർഷങ്ങൾക്കു മുമ്പ് ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് ഇപ്പോഴും പാറക്കല്ലുകൾ അടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉരുൾപൊട്ടൽ നടന്നതിന്റെ മീറ്ററുകൾ അകലെ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി വലിയ റിസോർട്ടുകളും കെട്ടിടങ്ങളും ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.