പുൽപള്ളി: ചേകാടിക്കടുത്ത ഷണമംഗലത്തെ കബനി തീരം വിനോദസഞ്ചാരകേന്ദ്രമാക്കാൻ പര്യാപ്തം. ചേകാടി പാലത്തിൽനിന്ന് ബാവലി റൂട്ടിൽ പാതയോരത്തോട് ചേർന്നാണ് സഞ്ചാരികളുടെ മനംകവരാൻ പര്യാപ്തമായ ഈ സ്ഥലം. കുറുവാദ്വീപിൽ നിന്നും രൂപപ്പെടുന്ന ചേകാടി പുഴ ഉൾപ്പെടുന്ന ഭാഗമാണ് പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായിരിക്കുന്നത്. ഇരുവശങ്ങളിലും മുളങ്കാടുകളും മരങ്ങളുമെല്ലാം നിറഞ്ഞു നിൽക്കുന്നു.
ഒഴിവുദിനങ്ങളിൽ ഈ പ്രദേശം കാണാൻ നിരവധി പേരാണ് എത്തുന്നത്. പുഴയിൽ വെള്ളം കുറവായതിനാൽ ഇരുകരകളിലേക്കും നടന്നുകയറാം. മഴക്കാലം കഴിഞ്ഞാൽ എല്ലാ സമയത്തും ഇവിടെ വെള്ളം കൂടുതൽ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പുഴയിൽ ഇറങ്ങുന്നവർക്ക് അപകടത്തെ ഭയപ്പെടേണ്ടതുമില്ല. വേനൽക്കാലം ശക്തമായതോടെ കുളിർമയുള്ള ഇവിടത്തെ കാലാവസ്ഥ അനുഭവിച്ചറിയാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.
ചെറു പാറക്കൂട്ടങ്ങൾ പുഴയിലാകെ നിറഞ്ഞുനിൽക്കുന്നു. ഇതിലൂടെ ആളുകൾക്ക് ചുറ്റുവട്ടങ്ങളിലെല്ലാം നടന്നുകയറാനുമാകും. വിനോദ സഞ്ചാരകേന്ദ്രമാക്കാൻ പര്യാപ്തമായ സ്ഥലമാണ് ഇവിടമെന്ന് പ്രദേശവാസികളും പറയുന്നു. ഈ വഴി യാത്രചെയ്യുന്നവരെല്ലാം അൽപസമയം ചെലവഴിച്ചാണ് യാത്ര തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.