പുൽപള്ളി: ഉത്സവാഘോഷങ്ങൾ ചടങ്ങിലൊതുങ്ങിയതോടെ ജീവിതം നിറം മങ്ങി ഈ രംഗത്തെ കച്ചവടക്കാർ. കോവിഡ് നിയന്ത്രണങ്ങൾ കടുക്കുമ്പോൾ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും ആൾക്കൂട്ടങ്ങൾ കുറഞ്ഞതോടെ കച്ചവടമേഖലയിലും മാന്ദ്യമാണ്.
കോവിഡിനാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി കച്ചവടം നടത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ വർഷം ഇതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാർ. വഴിയോര വാണിഭക്കാരായ ഇവർക്ക് മറ്റ് ജീവിതോപാധികളൊന്നുമില്ല.
ബലൂൺ, പൊരി, ഫാൻസി ഐറ്റംസ് തുടങ്ങിയവയെല്ലാം വിൽക്കുന്ന കച്ചവടക്കാരുടെ അവസ്ഥ ദയനീയമാണ്. ഈ വർഷം മികച്ച കച്ചവടം പ്രതീക്ഷിച്ച് പലരും സാധനങ്ങൾ വാങ്ങിക്കൂട്ടി. എന്നാൽ, നിയന്ത്രണങ്ങൾ ഇവരുടെ വയറ്റത്തടിച്ചു. വർഷത്തിൽ രണ്ടോ മൂന്നോ മാസം നീളുന്ന ഉത്സവകാലത്തെ ആദായമായിരുന്നു ഒരുവർഷത്തെ ജീവിതമാർഗം. തിരക്കൊഴിഞ്ഞ ഉത്സവപ്പറമ്പുകൾ ഇവരുടെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.