പുൽപള്ളി: പെരിക്കല്ലൂരിനടുത്ത വരവൂർ മൂന്നുപാലം പാടശേഖരങ്ങളിൽ കബനി തീരത്ത് പ്രതിസന്ധികളെ അതിജീവിച്ചും കർഷകർ നെൽകൃഷിയിറക്കുന്നു. കബനി തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവിശല്യം പതിവാണ്. ഇതിനോട് മല്ലിട്ടാണ് ഇവരുടെ നെൽകൃഷി. വരവൂർ, മൂന്നുപാലം പാടശേഖരം 200 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ്. വയൽപണി ആരംഭിക്കുന്ന നാൾ മുതൽ കാവലിരുന്നും മറ്റുമാണ് കർഷകർ കൃഷി സംരക്ഷിക്കുന്നത്.
പുൽപള്ളി മേഖലയിൽ വർഷത്തിൽ രണ്ടുതവണ നെൽകൃഷി നടത്തുന്ന മേഖലയാണ് ഇവിടം. കർണാടക വനത്തിൽനിന്നിറങ്ങുന്ന ആനകളാണ് ഇവർക്കെപ്പോഴും ഭീഷണി. കൊയ്ത്തിന്റെ സമയമാണ് ഇപ്പോൾ. ഈ സമയത്തും ആനകൾ പ്രതിരോധ വേലി തകർത്ത് കൃഷിയിടങ്ങളിൽ എത്തുന്നതായി കർഷകർ പറയുന്നു. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഒരു മാസം മുമ്പ് വനാതിർത്തിയിൽ വന്യജീവിശല്യം പരിഹരിക്കുന്നതിനായി തൂക്കുവേലി സ്ഥാപിച്ചിരുന്നു. ഇതും തകർത്താണ് ആനകൾ പാടശേഖരത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.