ഗൂഡല്ലൂർ: ഓവാലി കെല്ലി എസ്റ്റേറ്റിൽ മരം വീണ് മരിച്ച തൊഴിലാളി സുമതിയുടെ ആശ്രിതർക്ക് ഒരു ലക്ഷവും പരിക്കേറ്റ മരുതാമ്മാളിന് 50,000 രൂപയും നീലഗിരി എം.പി എ. രാജ നൽകി. ഓവാലിയിൽ എത്തി സുമതിയുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ധനസഹായം നൽകിയത്. ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മരുതതാമ്മാളെ സന്ദർശിച്ച ശേഷമാണ് ചികിത്സ സഹായം നൽകിയത്. കൊലകൊമ്പയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സരിത എന്ന കുട്ടിയുടെ ആശ്രിതർക്കും ഒരു ലക്ഷം രൂപ വിതരണം ചെയ്തശേഷമാണ് ഗൂഡല്ലൂരിൽ എത്തിയത്.
ഗൂഡല്ലൂർ ലൈബ്രറി കെട്ടിടത്തിന്റെ പ്രവൃത്തികളും അദ്ദേഹം വീക്ഷിച്ചു. ആർ ഡി ഒ സരവണ കണ്ണൻ, തഹ്സിൽദാർ സിദ്ധരാജ്,ഡി.എം.കെ ജില്ല സെക്രട്ടറി ബി.എം.മുബാറക്ക്, എ.കുമാർ,എം.പാണ്ഡ്യ രാജ്, മുൻ എം.എൽ എ ദ്രാവിഡമണി, ഡി.എം.കെ.താലൂക്ക് സെക്രട്ടറി എ.ലിയാക്കത്തലി, നഗര സെക്രട്ടറി ഇളംചെഴിയൻ, മാങ്കോട് രാജ, ഓവാലി പഞ്ചായത്ത് ചെയർമേൻ ചിത്രദേവി, ഗൂഡല്ലൂർ നഗരസഭ ചെയർമാൻ പരിമള, അഡ്വ.ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.