ഗൂഡല്ലൂർ:മൈസൂർ-നാഗപട്ടണം ദേശീയപാതയിൽ ഗൂഡല്ലൂരിന് സമീപം തുറപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ചതുമൂലം യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി . കർണാടക മൈസൂർ ബാംഗ്ലൂർ ഭാഗത്തുനിന്ന് നിന്ന് ചെന്നൈ മറ്റ് ഭാഗത്തേക്കുള്ള ട്രെയിൻ, വിമാനയാത്രക്കാരും അതുപോലെ കേരളത്തിലേക്ക് എക്സ്പ്രസ് സർവീസ് നടത്തുന്ന വെജിറ്റബിൾ ലോറികളും അടക്കമുള്ള ചരക്കുവാഹനങ്ങൾ മണികൂറുകളോളമാണ് നിർത്തേണ്ടി വന്നത്.
ബുധനാഴ്ച 12 മണി മുതൽ ഒരു മണിക്കൂർ സമയം ഉപരോധം നടത്തിയപ്പോൾ ചർച്ചക്ക് അധികൃതർ എത്തിയില്ല, പൊലീസ് അഭ്യർഥനമാനിച്ച് ഒരു മണിക്കൂറിന് ശേഷം റോഡ് ഉപരോധം പിൻവലിച് മാറിനിന്നു . അതിനുശേഷവും അധികൃതരെത്തിയില്ല. തുടർന്ന് ഉച്ചയ്ക്ക് രണ്ടര മുതൽ വീണ്ടും ഉപരോധം തുടർന്നതോടെയാണ് വാഹനങ്ങൾ കടന്നുപോകാൻ ആവാതെ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.