ഇമ്രാൻ ഖാൻ
സുൽത്താൻ ബത്തേരി: കടയുടെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തിയയാളെ പിടികൂടി. കർണാടക കൗദള്ളി സ്വദേശി ഇമ്രാൻ ഖാനെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആറിന് രാത്രിയോടെയാണ് കോട്ടക്കുന്നിലെ ഫുഡ് പോയന്റ് എന്ന കടയുടെ മുന്നിൽവെച്ചിരുന്ന 80000 രൂപ വില വരുന്ന സ്പ്ലെന്റർ ബൈക്ക് മോഷണം പോയത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുത്തു. എസ്.ഐ അബ്ദുൽ റസാക്ക്, എസ്.സി.പി.ഒ രജീഷ്, സി.പി.ഒമാരായ അജിത്, പ്രിവിൻ ഫ്രാൻസിസ്, ഡ്രൈവർ ലബ്നാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.