മയക്കുമരുന്നുമായി മീനങ്ങാടി പൊലീസിന്റെ പിടിയിലായവർ

ലഹരിമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിൽ; എം.ഡി.എം.എയും പണവും കണ്ടെത്തി

സുൽത്താൻ ബത്തേരി: മീനങ്ങാടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ടൗണിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിൽ. ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ, ഹെറോയിൻ, കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.

പനമരം റോഡിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് ബഹഗൽപൂർ സലീം (29) പിടിയിലായി. 23 ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 3.55 ഗ്രാം ഹെറോയിനും 33 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. മീനങ്ങാടി മാർക്കറ്റ് പരിസരത്തുനിന്ന് സുൽത്താൻ ബത്തേരി സ്വദേശികളായ പിലായത്തൊടി മുഹമ്മദ് ഇജാസ് (22), ബീനാച്ചി പടിഞ്ഞാക്കര അനീസ് (23) എന്നിവർ പിടിയിലായി. ഇവരിൽനിന്നും 3.15 ഗ്രാം എം.ഡി.എം.എയും പണവും കണ്ടെത്തി.

കാര്യമ്പാടി ടൗണിൽവെച്ചാണ് 430 മി.ഗ്രാം എം.ഡി.എം.എയുമായി കാര്യമ്പാടി കാരക്കുനി ചോലക്കൽ ഷംനാസ് (26), കാര്യമ്പാടി കാരക്കുനി മുത്തമ്മ പി.എസ്. ഷാനിൽ (23) എന്നിവർ പിടിയിലായത്.

മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് വിവിധ ഭാഗങ്ങളിൽ മഫ്തിയിലും അല്ലാതെയുമാണ് പരിശോധന നടത്തിയത്. സംശയമുള്ള യുവാക്കളെ ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - Five youths arrested with drugsു MDMA and cash found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.