സുൽത്താൽ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ തമിഴ്നാട് പൊലീസ് കോണ്‍സ്റ്റബിള്‍ നാടന്‍ തോക്കുമായി നായാട്ടിനെത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. എരുമാട് ആടുകാലായില് ബേസില്‍ എബ്രഹാം(34), മൂന്നനാട് കൊന്നാട്ട് സുരേഷ്(43) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ വനംവകുപ്പിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി സുൽത്താൻ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ട്. കീഴടങ്ങിയ രണ്ടു പേര് പൊലീസുകാരനോടൊപ്പം കാട്ടില്‍ വേട്ടക്കെത്തിയ സംഘത്തിലുണ്ടായിരുന്നവരാണ്. സംഘമെത്തിയ വാഹനം ഓടിച്ചിരുന്നത് ബേസില്‍ എബ്രഹാമായിരുെന്നന്നും സ്ഥിരമായി ഈ സംഘം വനത്തില്‍ നായാട്ട് നടത്തുന്നവരാണെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
2021 സെപ്റ്റംബര്‍ 10നു പുലർച്ചെ രണ്ടിനാണ് മുത്തങ്ങ റേഞ്ചിലെ പൂമുറ്റം വനമേഖലയില്‍ സംഘം എത്തിയത്. തോക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ച നായാട്ടു സംഘത്തിലുണ്ടായിരുന്ന തമിഴ്നാട് കയ്യൂന്നി കൊരണ്ടിയാര്‍ കുന്നില്‍ കെ.കെ. ജിജോ (38), ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളുമായ ജെ. ഷിജു (40) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
മുഖ്യപ്രതിയായ ഷിജുവിെൻറ നേതൃത്വത്തിലാണ് സംഘം വേട്ടക്കിറങ്ങിയത്. ഇതിെൻറ ദൃശ്യങ്ങള്‍, കടുവയുടെ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറയില്‍ പതിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.