സുൽത്താൻ ബത്തേരി: ലോക്ഡൗൺ ഇളവുകൾ വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ വാഹനത്തിരക്ക്. കോട്ടക്കുന്ന് മുതൽ അസംപ്ഷൻ ജങ്ഷൻ വരെയാണ് വാഹനക്കുരുക്കുണ്ടാകുന്നത്. കോടികൾ മുടക്കി നിർമിച്ച ബൈപാസ് റോഡ് ഉപയോഗപ്പെടുത്തിയാൽ ഈ തിരക്ക് കുറക്കാൻ കഴിയും. എന്നാൽ, അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല.
പാട്ടവയൽ റോഡിൽ പുതിയ ബസ്സ്റ്റാൻഡിനടുത്തുനിന്ന് തുടങ്ങുന്ന ബൈപാസ് റോഡ് ചുള്ളിയോട് റോഡിൽ ഗാന്ധി ജങ്ഷനടുത്താണ് അവസാനിക്കുന്നത്. മൈസൂരു, പുൽപള്ളി, പാട്ടവയൽ റോഡുകളിലൂടെ ചുങ്കത്തെത്തുന്ന വാഹനങ്ങൾ ട്രാഫിക് ജങ്ഷൻ വരെയുള്ള ഭാഗത്ത് വലിയ കുരുക്കാണ് ഉണ്ടാക്കുന്നത്.
ചുങ്കത്തുനിന്ന് അസംപ്ഷൻ ജങ്ഷനിലെത്തേണ്ട വാഹനങ്ങൾക്ക് ബൈപാസ് വഴി പോകാവുന്നതാണ്.
മൈസൂരു റോഡിൽനിന്നാണ് ചരക്കുവാഹനങ്ങൾ ധാരാളമെത്തുന്നത്. ഈ വാഹനങ്ങൾപോലും ബൈപാസ് റോഡിനെ ഒഴിവാക്കുകയാണ് പതിവ്. മൈസൂരു റോഡിൽനിന്ന് പാട്ടവയൽ റോഡിലേക്ക് കയറാൻ ചരക്ക് വാഹനങ്ങൾക്ക് എളുപ്പമല്ല. മാർബേസിലിന് മുന്നിലുള്ള ഭാഗം വീതികൂട്ടിയാൽ ഇത് പരിഹരിക്കാം.
ചുള്ളിയോട് ഭാഗത്തുനിന്ന് ചുങ്കം ഭാഗത്തേക്ക് എത്തേണ്ട വാഹനങ്ങൾ ബൈപാസ് റോഡ് ഉപയോഗപ്പെടുത്തിയാൽ എളുപ്പമാണ്. എന്നാൽ, ഒട്ടുമിക്ക യാത്രക്കാർക്കും ഈ സൗകര്യത്തെക്കുറിച്ച് അറിയില്ല. വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചാൽ ഒരുപരിധിവെര ഇത് പരിഹരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.