സുൽത്താൻ ബത്തേരി: സ്ഥാനാർഥി സി.കെ. ജാനുവിന് വോട്ട് കുറഞ്ഞതോടെ എൻ.ഡി.എയിൽ കലഹത്തിന് സാധ്യത. 15,198 വോട്ടുകളാണ് ജാനുവിന് നേടാനായത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായിരുന്നിട്ടും വോട്ടിലുണ്ടായ വലിയ കുറവ് ചർച്ചാവിഷയമാവുകയാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജാനുവിന് 27,920 വോട്ടുകളാണ് സുൽത്താൻ ബത്തേരിയിൽ ലഭിച്ചത്.
അതിന് മുമ്പുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാക്കൾ മത്സരിച്ചപ്പോൾ ഇരുപതിനായിരത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു. ഇത്തവണ എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മീനങ്ങാടിയിൽ എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിലെ മൂന്ന് സ്ഥാനാർഥികളിൽ ജാനുവിെൻറ പേര് പ്രത്യേകം എടുത്തുപറഞ്ഞ് വോട്ടഭ്യർഥിച്ചിരുന്നു. ഇതൊന്നും വോട്ടായി മാറാത്തതിൽ ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയിൽ മുറുമുറുപ്പുണ്ടാക്കും.
പ്രചാരണ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻ.ഡി.എയിൽ വിവാദം ഉടലെടുത്തിരുന്നു. ജാനുവിെൻറ പാർട്ടി നേതാക്കൾ ബി.ജെ.പി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഇത് പിന്നീട് ജാനു നിഷേധിച്ചുവെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറി, കത്തയച്ചത് താൻ തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ജാനു മത്സരിക്കാനെത്തിയപ്പോൾ മുതൽ എൻ.ഡി.എയിൽ വിയോജിപ്പുകളുയർന്നിരുന്നു. സുൽത്താൻ ബത്തേരിയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നേതാക്കൾ ഇടപെട്ട് പ്രചാരണം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.