സുൽത്താൻ ബത്തേരി: ദേശീയ പാത കല്ലൂർ 66 ൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ 11 ഓടെ സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കാണ് ഓടിക്കൊണ്ടിരിക്കെ കത്തിയത്. യാത്രക്കാരനായ പഴുപ്പത്തൂർ അൻഷാദ് കാലിൽ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്ക് നിർത്തി നോക്കിയപ്പോൾ എൻജിൻ ഭാഗത്തുനിന്നും തീകത്തുന്നത് കണ്ടത്. ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചു. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബാലകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മധുസൂദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മാർട്ടിൻ, ജിജുമോൻ, ഷാജി, ധനീഷ്, നിബിൽദാസ്, അനുറാം, കീർത്തിക് കുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.