വെള്ളയല്ല, ഇവിടെ കാപ്പിപൂവിന് പച്ചനിറം

പ​ച്ച​നി​റ​ത്തി​ലു​ള്ള പൂ വി​രി​ഞ്ഞ തോ​മ​സി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കാ​പ്പി​ച്ചെ​ടി 

വെള്ളയല്ല, ഇവിടെ കാപ്പിപൂവിന് പച്ചനിറം

പു​ൽ​പ​ള്ളി: സാ​ധാ​ര​ണ കാ​പ്പി​പ്പൂ​വി​ന് വെ​ള്ള​നി​റ​മാ​ണ്. എ​ന്നാ​ൽ, ഇ​വി​ടെ​യി​താ പ​ച്ച​നി​റ​ത്തി​ലു​ള്ള കാ​പ്പി​പൂ​വ്. പു​ൽ​പ്പ​ള്ളി കാ​പ്പി​ക്കു​ന്ന് മേ​ന​മ്പ​ട​ത്ത് തോ​മ​സി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കാ​പ്പി​യി​ലാ​ണ് പ​ച്ച​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഒ​രു കാ​പ്പി​ച്ചെ​ടി​യി​ൽ നി​റ​യെ ഇ​ത്ത​രം പ​ച്ച​പ്പൂ​ക്ക​ളാ​ണ്. വെ​ള്ള​പ്പൂ​ക്ക​ൾ​ക്ക് പ​ക​രം പ​ച്ച​പ്പൂ​ക്ക​ൾ ഉ​ണ്ടാ​യ​ത് കൗ​തു​ക​മാ​യി.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി പൂ​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​പ്പി​യാ​ണി​ത്. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പൂ​ക്ക​ൾ പ​ച്ച നി​റ​ത്തി​ൽ ആ​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യോ​ള​മാ​യി വി​രി​ഞ്ഞുനി​ൽ​ക്കു​ന്ന പൂ​ക്ക​ൾ മ​ഴ​മൂ​ട​ലു​ള്ള​തി​നാ​ൽ ക​രി​ഞ്ഞി​ട്ടി​ല്ല. പ​ച്ച​പ്പൂ​ക്ക​ളു​ള്ള കാ​പ്പി​ ചെ​ടി​കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്.

Tags:    
News Summary - The coffee flower here is green, not white.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.