വെള്ളമുണ്ട: പീഡനക്കേസിലുള്പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയില്‍ ഒളിവില്‍പോയ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടിലിനെയാണ് (48) വെള്ളമുണ്ട പൊലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസ്സിലാക്കുകയും തിരികെ നാട്ടിലേക്ക് വരുമ്പോള്‍ പിടികൂടുകയുമായിരുന്നു.
2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയും ആറു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ യൂട്യൂബിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇയാളെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.