വെള്ളമുണ്ട: നീണ്ട ഇടവേളക്കു ശേഷം തുറന്ന ബാണാസുര അണക്കെട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കോവിഡ് രണ്ടാം തരംഗം തുടങ്ങിയതു മുതൽ ആളൊഴിഞ്ഞ നിലയിലായിരുന്ന കേന്ദ്രം. ജില്ലയിലെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കൊപ്പം വീണ്ടും തുറന്നതോടെ ബാണാസുരയും സജീവമായി. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് സന്ദർശകരാണ് ഓരോ ദിവസവും എത്തുന്നത്. നിയന്ത്രണങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വാഹനം നിർത്തിയിടുന്ന സ്ഥലങ്ങളിലടക്കം വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് കോവിഡ് ഭീതി ഉയർത്തുന്നുണ്ട്. ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ഒരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.