വെള്ളമുണ്ട: റോഡരികിലെ പ്രചാരണബോർഡുകളടക്കം നീക്കം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ ഗതാഗത തടസ്സമായി റോഡരികിൽ സൂക്ഷിച്ച വൈദ്യുതിത്തൂണുകൾ. ബാണാസുര ഡാമിന്റെ ഷട്ടറിനു മുൻവശത്തെ റോഡരികിലാണ് വ്യാപകമായി വൈദ്യുതിത്തൂണുകൾ ഇറക്കിവെച്ചിരിക്കുന്നത്. ഇത് ഗതാഗതത്തിനും വിനോദസഞ്ചാരികളുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇടുങ്ങിയ റോഡിലൂടെ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.