വെള്ളമുണ്ട: കാറ്റടിച്ചാൽ പറന്നു പോകുന്ന കൂരകളിൽ നാലും അഞ്ചും ലാപ്ടോപ്പുകൾ സൂക്ഷിക്കാനാവാതെ ആദിവാസികൾ. പൊതു വിദ്യാദ്യാസ വകുപ്പിെൻറ വിദ്യാകിരണം പദ്ധതി പ്രകാരം ആദിവാസി വിദ്യാർഥികൾക്ക് വിതരണം ചെയ്ത ലാപ്ടോപ്പുകളാണ് പല കുടുംബങ്ങൾക്കും ബാധ്യതയാവുന്നത്. ഒരു വിദ്യാർഥിക്ക് ഒന്ന് എന്ന കണക്കിൽ വിതരണം ചെയ്തപ്പോൾ ഒരേ വീട്ടിൽ നാലും അഞ്ചും ലാപ്ടോപ്പുകളാണ് ലഭിച്ചത്.
വൈദ്യുതിയും നെറ്റ് റീചാർജിനുള്ള മാർഗങ്ങളും ഇല്ലാത്ത വീടുകളിലടക്കം ഒന്നിലധികം ലാപ്ടോപ്പുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. 40,000 രൂപ വരുന്ന ലാപ്ടോപ്പുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഇടവും കോളനികളിലില്ല. വിദ്യാലയങ്ങൾ അടച്ചതോടെ ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതിന് ലാപ്ടോപ്പുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും നെറ്റ് സംവിധാനമോ വൈദ്യുതിയോ നല്ലൊരു ശതമാനം കോളനികളിലും ലഭ്യമല്ല.
ജില്ലയിൽ 17,000ത്തിലധികം ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പണിയ വിഭാഗത്തിലെ വിദ്യാർഥികളാണ് ലാപ്ടോപ് ഉപയോഗിക്കാനാവാതെ വട്ടം കറങ്ങുന്നത്. വൈദ്യുതിയില്ലാതെ എങ്ങനെ ഇവ പ്രവർത്തിക്കുമെന്ന ചോദ്യവും ബാക്കിയാവുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകളിലാണ് ഇവരെല്ലാം താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.