കാ​ലി​യാ​യ സ്റ്റാ​ളു​ക​ൾ

ഗ്ലോ​ബ​ൽ ലൈ​വ് സ്റ്റോ​ക്ക് കോൺ​ക്ലേ​വ്; എ​ക്സ്ബി​ഷ​ൻ പ​രാ​ജ​യം; സ്റ്റാ​ളു​ക​ൾ പൂ​ട്ടി ക​ച്ച​വ​ട​ക്കാ​ർ മ​ട​ങ്ങി

വൈ​ത്തി​രി: ഏ​റെ കൊ​ട്ടി​ഗ്ഘോ​ഷി​ച്ചു പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ്ലോ​ബ​ൽ ലൈ​വ് സ്റ്റോ​ക്ക് കോൺ​ക്ലേ​വ് എ​ക്സി​ബി​ഷ​ൻ പ​രാ​ജ​യം.

പാ​തി ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മി​ക്ക​വാ​റും സ്റ്റാ​ളു​ക​ൾ കാ​ലി​യാ​യി. 'മൃ​ഗസ​മ്പ​ത്തി​ന്റെ മ​ഹാ സം​ഗ​മം' എ​ന്ന പേ​രി​ൽ തു​ട​ങ്ങി​യ മൃ​ഗ-​കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ത്തി​ന് സ​ന്ദ​ർ​ശ​ക​ർ കു​റ​ഞ്ഞ​തു​മൂ​ലം ന​ഷ്ട​മാ​യെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചാ​ണ് പ്ര​ദ​ർ​ശ​ക​രി​ൽ ന​ല്ലൊ​രു പ​ങ്കും സ്ഥ​ലം വി​ട്ട​ത്. യൂനി​വേ​ഴ്സി​റ്റി​ക്കും ന​ട​ത്തി​പ്പു​കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഇ​തു കാ​ര​ണം ഉ​ണ്ടാ​യ​ത്. മൃ​ഗ സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യാ​ണ് നി​ര​വ​ധി സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി യൂ​നി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ൽ നി​ർ​മി​ച്ച എ​ക്സി​ബി​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്‌​ഘാ​ട​ന ഹാ​ളി​ൽ പോ​ലും ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ശു​ഷ്ക​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്റെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മ​ട​ക്കം നി​ര​വ​ധി പേ​ർ എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങു​ന്ന ദി​വ​സം ത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും സം​ഘ​ർ​ഷ​ത്തി​ന്റെ വ​ക്കി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ആ​വ​ശ്യ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും വൈ​ദ്യു​തി​യും ഒ​രു​ക്കി​യി​ല്ലെ​ന്നു പ​റ​ഞ്ഞു ആ​ദ്യ​ദി​വ​സം ത​ന്നെ തി​രി​ച്ചു പോ​യ​വ​രു​മു​ണ്ട്. ആ​ദ്യ​ദി​വ​സം സം​ഘാ​ട​ക​ർ​ക്കും വ​ള​ന്റി​യ​ർ​ക്ക​മാ​ർ​ക്കും പ്ര​ദ​ർ​ശ​ക​ർ​ക്കു​മാ​യി കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണം മു​ക്കാ​ൽ ഭാ​ഗ​വും ബാ​ക്കി​യാ​യി. നൂ​റു​ക​ണ​ക്കി​ന് ബി​രി​യാ​ണി​പ്പൊ​തി​ക​ളാ​ണ് തി​രി​ച്ചു​കൊ​ണ്ടു​പോ​യ​ത്. എ​ക്സി​ബി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പെ​രു​പ്പി​ച്ചു കാ​ട്ടു​ക​യും പ്ര​ദ​ർ​ശ​ന​ക്കാ​രി​ൽ​നി​ന്നും സ്റ്റാ​ളി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ക​യും ചെ​യ്ത​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. എ​ക്‌​സി​ബി​ഷ​നി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ഞൂ​റ് സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ഞ്ചു ല​ക്ഷം പേ​രെ​ങ്കി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നു​മാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ വാ​ഗ്ദാ​നം.

എ​ന്നാ​ൽ, അ​യ്യാ​യി​രം പേ​ര് പോ​ലും അ​ഞ്ചു ദി​വ​സം കൊ​ണ്ട് എ​ക്സി​ബി​ഷ​ന് എ​ത്തി​യി​ല്ല. 40ൽ ​താ​ഴെ സ്റ്റാ​ളു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. അ​വ​ധി​യാ​യി​ട്ടു​പോ​ലും ക്രി​സ്മ​സ് ദി​വ​സം അ​ഞ്ഞൂ​റി​ൽ താ​ഴെ ആ​ളു​ക​ളാ​ണ് എ​ക്സി​ബി​ഷ​ൻ കാ​ണാ​നെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും സ്റ്റാ​ളു​ക​ളു​ടെ എ​ണ്ണം 12 എ​ണ്ണ​മാ​യി. ക്രി​സ്മ​സി​ന്റെ പി​റ്റേ​ന്ന് അ​ത് ഏ​ഴാ​യി ചു​രു​ങ്ങി. യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലും പ​ന്ത​ലി​ലെ​ത്തു​ന്നി​ല്ലെ​ന്നു സ്റ്റാ​ൾ ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. എ​ൻ ഊ​രി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ കൂ​ടി എ​ക്സി​ബി​ഷ​ന് പ്ര​തീ​ക്ഷി​ച്ചു​വെ​ങ്കി​ലും യൂ​നി​വേ​ഴ്സി​റ്റി കു​ന്നി​ന്മു​ക​ളി​ലേ​ക്ക് ആ​രും എ​ത്തി​യി​ല്ല. അ​വ​ധി​ക്കാ​ല​മാ​യി​ട്ടും യൂ​നി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ​യും ന​ട​ത്തി​പ്പു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ വീ​ഴ്ച​ക​ളാ​ണ് എ​ക്സ്ബി​ഷ​ൻ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത്ര​യും വ​ലി​യൊരു സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​ല്ല. ആ​ളു​ക​ൾ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് പ​ന്ത​ൽ ഒ​രു​ക്കി​യ​ത്. വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്, വ്യാ​പാ​രി​ക​ൾ, ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, ജി​ല്ല​യി​ലെ ക്ഷീ​ര-​ക​ർ​ഷ​ക ഉ​ൽ​പാ​ദ​ക​ർ ഇ​വ​രെ​യൊ​ന്നും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ൾ​ക്ക് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കി​യ​താ​യും ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

50000 മു​ത​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യാ​ണ് സ്റ്റാ​ളു​ക​ൾ​ക്ക് വാ​ട​ക നി​ശ്ച​യി​ച്ച​ത്. പ്ര​ദ​ർ​ശ​നം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു തി​രി​ച്ചു പോ​കു​ന്ന പ​ല​രും ന​ട​ത്തി​പ്പു​കാ​രു​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​ല​ർ​ക്കും പ​ണം തി​രി​ച്ചു ന​ൽ​കാ​മെ​ന്നേ​റ്റി​ട്ടു​ണ്ട്. ഒ​ന്ന​രക്കോ​ടി​യോ​ളം രൂ​പ ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​ണെ​ന്നാ​ണ് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്ന​ത്. ഡി​സം​ബ​ർ 19 മു​ത​ൽ 29 വ​രെ​യാ​ണ് കോ​ൺ​ക്ലേ​വ് ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Global Live Stock Conclave; Exhibition failure; The stalls were locked and the workers returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.