വൈത്തിരി താലൂക്ക് ആശുപത്രി
വൈത്തിരി: താലൂക്ക് ആശുപത്രിയില്‍ 8.77 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 7.5 കോടി ചെലവില്‍ നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകുന്നു. നബാര്‍ഡില്‍ നിന്ന് അനുവദിച്ച 7.5 കോടി വിനിയോഗിച്ച് 2018 ലാണ് നിർമാണ പ്രവൃത്തിയാരംഭിച്ചത്.
മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തില്‍ ലേബര്‍ റൂം, ഓപ്പറേഷന് തിയറ്റര്‍, ആന്റി നേറ്റല്‍, പോസ്റ്റ്നേറ്റല്‍, പോസ്റ്റ് ഓപറേറ്റിവ്, കുട്ടികളുടെ വാര്‍ഡ്, എന്‍.ബി.എസ്.യു ഗൈനക്- കുട്ടികളുടെ ഒ.പി, ലിഫ്റ്റ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സപ്ലൈ, സെന്‍ട്രലൈസ്ഡ് സെക്ഷന്‍, 82.2 കെ.വി ജനറേറ്റര്‍, ട്രാന്‍സ്ഫോമര്‍ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 22ന് രാവിലെ 9.30ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്സ്ഫോര്മേഷന്, നവീകരിച്ച പി.പി യൂനിറ്റ്, ലാബ് എന്നിവ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
കല്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപ ഉള്‍പ്പെടെ 1.45 കോടി ചെലവില്‍ എട്ട് ഒ.പി മുറികളുടെയും മേല്ക്കൂരകളുടെയും പ്രവൃത്തികള്‍ ഇവിടെ പൂര്‍ത്തീകരിച്ചു. 20 ലക്ഷം ചെലവില്‍ നവീകരിച്ച ലാബില്‍ ഉപകരണങ്ങള്‍ വെക്കുന്നതിനുള്ള ടേബിളുകള്‍ ഇലക്ട്രിക്കല്‍- പ്ലംബിങ് പ്രവൃത്തികള്‍, ആവശ്യമായ പാര്ട്ടീഷന് പ്രവൃത്തികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച പി.പി യൂനിറ്റില്‍ കുത്തിവെപ്പ് മുറി, ഐ.എല്‍.ആര്, ഡിപ്പ് ഫ്രീസര്‍ സ്റ്റോര്‍ റും സൗകര്യങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.