വൈത്തിരി: വയനാട് ചുരത്തിന്റെ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിനു വീണ്ടും ജീവൻ വെക്കുന്നു. ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ദേശീയപാത ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. ഇതിന്റെ മുന്നോടിയായി താമരശേരി ബിഷപ്സ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലുള്ളവരും മറ്റും പങ്കെടുത്തു. താമരശ്ശേരി ബിഷപ് മാർ റെമീ ജിയോസ് ഇഞ്ചനാനിയിൽ യോഗം ഉദ്ഘാടനം ചെയ്തു.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജനൽ ഓഫിസർ (ആർ.ഒ) ബി.ടി. ശ്രീധര, ദേശീയപാത എക്സിക്യുട്ടീവ് എൻജിനീയർ കെ. വിനയരാജ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ, ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി, കൺവീനർ ടി.ആർ. ഓമനക്കുട്ടൻ, ഗിരീഷ് തേവള്ളി, കെ.സി. വേലായുധൻ, ജോണി പാറ്റാനി, വി.കെ. മൊയ്തു മുട്ടായി, സൈദ് തളിപ്പുഴ, റെജി ജോസഫ്, വി.കെ അഷറഫ്, റാഷി താമരശ്ശേരി, അഷറഫ് വൈത്തിരി, ഷാജഹാൻ തളിപ്പുഴ, പി.കെ. സുകുമാരൻ, സി.വി. ചാത്തുണ്ണി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തുടർന്ന് ബൈപാസ് റോഡ് കടന്നുപോകുന്ന പാത തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫിന്റെയും കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ ടി. സിദ്ദീഖിന്റെയും നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജനൽ ഓഫിസർ ബി.ടി. ശ്രീധര, ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. വിനയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിൽജിത്ത്, അസിസ്റ്റൻറ് എൻജിനീയർ സലീം എന്നിവരടങ്ങുന്ന ഉന്നതതല സംഘം സന്ദർശിച്ചു.
പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഉദ്യോഗസ്ഥ സംഘം ജനപ്രതിനിധികളുമായി ചർച്ച ചെയ്തു. ബൈപാസ് പദ്ധതിയുടെ ആവശ്യകത കേന്ദ്രത്തിന്റെ ശ്രദ്ധയിൽ അടിയന്തിരമായി കൊണ്ട് വരുമെന്നും അതിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചാത്തുകളുടെ ഭാഗത്ത് നിന്ന് ലഭ്യമാക്കേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർക്ക് നിർദേശം നൽകുകയും ചെയ്തു.
സർക്കാറിന്റെ ഭാഗത്ത് നിന്ന് ലഭ്യമാകേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുവാൻ വേണ്ട ഇടപെടലുകൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാമെന്ന് എം.എൽ.എമാരായ ലിന്റോ ജോസഫും ടി. സിദ്ദീഖും ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു. നാടിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ് മുന്നീസ ഷരീഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ. ഹുസൈൻ കുട്ടി, ടി.ആർ.ഒ. കുട്ടൻ, കെ.സി. വേലായുധൻ, ഗിരീഷ്തേവള്ളി, ജോണി പാറ്റാനി, വി.കെ. മൊയ്തു മുട്ടായി, സൈത് തളിപ്പുഴ, പി.കെ. സുകുമാരൻ, അഷറഫ് വൈത്തിരി, റെജി ജോസഫ്, വി.കെ. അഷ്റഫ്, റാഷി താമരശ്ശേരി, ജസ്റ്റിൻ ജോസഫ്, ഷാജഹാൻ തളിപ്പുഴ, സി.സി. തോമസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.