ചിത്രമെടുക്കാൻ കാറിൽ നിന്നിറങ്ങി; യുവാവിനെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴക്ക് - വിഡിയോ

സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ട് റോഡിൽ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ദേശീയ പാതയിൽ മുത്തങ്ങക്കടുത്ത് ബന്ദിപ്പൂർ വനമേഖലയിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാരൻ രക്ഷപ്പെട്ടത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം നടന്നത്. എന്നാൽ, ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്.

ആന ആക്രമിച്ചത് യാത്രക്കാരുടെ പ്രകോപനം മൂലമാണെന്നും ഇവരിൽനിന്നു പിഴ ഈടാക്കിയതായും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. കടുവാ സ​ങ്കേതത്തിൽ വാഹനം നിർത്തുന്നതിനോ ചിത്രങ്ങൾ പകർത്തുന്നതിനോ അനുമതിയില്ല.

റോഡരികിൽ കാർ നിർത്തി, പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളിൽ ഒരാളെ ആന ഓടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ഓടി കാറിൽ കയറിയതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.