115 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ഉ​നൈ​സ്

115 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പു​ൽ​പ​ള്ളി : പു​ൽ​പ​ള്ളി മ​ര​ക്ക​ട​വി​ൽ 115 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കേ​ര​ള എ​ക്സൈ​സ് മൊ​ബൈ​ൽ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ യൂ​നി​റ്റ് പാ​ർ​ട്ടി​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച താ​മ​ര​ശ്ശേ​രി മോ​യി​ക്ക​ൽ ഉ​നൈ​സി​നെ (40) അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ടി.​വി.​എ​സ് ജൂ​പ്പി​റ്റ​ർ സ്കൂ​ട്ടി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റി​വ്‌ ഓ​ഫി​സ​ർ കെ.​വി. പ്ര​കാ​ശ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഇ.​ആ​ർ. രാ​ജേ​ഷ്, അ​മ​ൽ തോ​മ​സ്, കെ. ​നി​ഷാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ എ​ൻ.​എം. അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth arrested with 115 grams of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.