'ആൾ ദൈവ' ദർശനത്തിന് പോയവരെ നാട്ടുകാർ തടഞ്ഞു; സംഘർഷം

പേരാമ്പ്ര: കായണ്ണ ചന്ദനവയൽ ചാരുപറമ്പിൽ 'ആൾ ദൈവ'ത്തിന്റെ ക്ഷേത്രത്തിൽ ദർശനത്തിന് പോയവരെ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ചാരുപറമ്പിൽ രവി എന്ന ആൾ ദൈവമാണ് ഇവിടെ ദർശനം നൽകുന്നത്.

ഇയാളെ ബാലാവകാശ നിയമപ്രകാരം കാക്കൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവിൽ ഇയാൾ പല ആളുകളേയും ചൂഷണം ചെയ്തതായും ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്ന് ഇയാളുടെ ദർശനത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചുവരുകയാണ്.

ഇവിടേക്ക് പോകുന്ന ആളുകളെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ ഒരു ഓട്ടോയിലും നാല് കാറിലും വന്ന ആളുകളെ തിരിച്ചയക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് വാഹനങ്ങൾ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Tags:    
News Summary - Locals stopped visitors of god man; conflict in kayanna Caruparambil Ravi's asram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.