കണ്ണൂർ: കണ്ണൂരിെൻറ ശ്രീയാണ് പി.കെ. ശ്രീമതി ടീച്ചർ. സി.പി.എമ്മിെൻറ രണ്ട് വനിത സ്ഥാനാർഥികളിൽ ഒ രാൾ. സി.പി.എമ്മിെൻറ ചുവന്ന മണ്ണ് തിരിച്ചുപിടിച്ച ടീച്ചർക്ക് ഒരവസരം കൂടി പാർട്ടി നൽകിയിരിക്കുകയാണ്. ജനങ്ങളും വീണ്ടും ഒരവസരം തരുമെന്നും മണ്ഡലത്തിലും പാർലമെൻറിലുമുള്ള തെൻറ ഇടപെടലുകൾ അവർ സ്വീകരിച ്ചിട്ടുണ്ടെന്നും ശ്രീമതി ടീച്ചർ പറയുന്നു.
2014ൽ സിറ്റിങ് എം.പിയായ കോൺഗ്രസിെൻറ പടനായകൻ കെ. സുധാകരനെ അട്ടിമറിച്ചാണ് കണ്ണൂർ മണ്ഡലം ശ്രീമതി ടീച്ചർ ഇടത്തേക്ക് അടുപ്പിച്ചത്. കണ്ണൂർ ജില്ലയിലെ മയ്യിലിൽ 1949 മേയ് നാലിന് ടി. കേളപ്പൻ നമ്പ്യാരുടെയും പി.കെ. മീനാക്ഷിയമ്മയുടെയും മകളായാണ് ജനനം. സ്കൂൾ അധ്യാപികയായായിരുന്നു ഒൗദ്യോഗികജീവിതം തുടങ്ങിയത്.
1968ൽ അധ്യാപകവൃത്തി ആരംഭിച്ച അവർ 1995ൽ സെരുവമ്പ്രം യു.പി സ്കൂളിലെ പ്രധാനാധ്യാപികയായാണ് വിരമിച്ചത്. തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടില്ലെന്ന റെക്കോഡോടെയാണ് ശ്രീമതി ടീച്ചർ വീണ്ടും മത്സരത്തിനായി ഒരുങ്ങിയിരിക്കുന്നത്.
ആദ്യമായി ജനപ്രതിനിധിയാകുന്നത് 1990ൽ കണ്ണൂർ ജില്ല കൗൺസിലിലേക്ക് മത്സരിച്ചാണ്. ജില്ല കൗൺസിലിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും വഹിച്ചു. 1995 മുതൽ 97 വരെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറായി. 2001ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.
കോൺഗ്രസിെൻറ എം. നാരായൺകുട്ടിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2006ലും പയ്യന്നൂരിൽനിന്ന് വിജയം ആവർത്തിച്ചു. 2006-11ലെ വി.എസ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി. 2014ൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽനിന്നുള്ള ആദ്യവനിതയെന്ന ഖ്യാതിയോടെ പാർലെമൻറിലെത്തി.
പാർലമെൻറിലെ വുമൺ എംപവർമെൻറ് കൺസൽേട്ടറ്റിവ് കമ്മിറ്റി, ഹ്യുമൻ ഡെവലപ്െമൻറ് കമ്മിറ്റി എന്നിവയിൽ അംഗമാണ്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഭർത്താവ്: ഇ. ദാമോദരൻ. ഏകമകൻ: സുധീർകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.