മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പൂക്കോട്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം പൂക്കോട്ടൂർ അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടിമുക്ക് മുഹമ്മദിന്റെ മകൻ നസീഫ് അലി (19) ആണ് മരിച്ചത്.

പൂക്കോട്ടൂർ പള്ളിപ്പടിയിൽ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ പ്ലസ് ടു വിദ്യാർഥിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Tags:    
News Summary - Lorry and a Scooter collided with a tragic end for a plus two student in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.