കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന പ്രതീഷ്

ടിക്കറ്റ് തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ ലോട്ടറി വിൽപനക്കാരന് ക്രൂരമർദനം 

പയ്യോളി: ടിക്കറ്റ് വാങ്ങിയ പണം നല്‍കാതെ കടന്നുകളയാനുള്ള ശ്രമം തടഞ്ഞ ലോട്ടറി വിൽപനക്കാരന് ക്രൂരമർദ്ദനം. പയ്യോളിയിലും പരിസരത്തും ലോട്ടറി വിൽപന നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായ പയ്യോളി ഇയ്യോത്തില്‍ പ്രതീഷി(45)നാണ് പരിക്കേറ്റത്. വലത്തെ കാല്‍മുട്ടിന്റെ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റ പ്രതീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പയ്യോളി സ്വദേശി വളപ്പില്‍ പ്രശോഭിനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഒക്ടോബർ പത്തിന് വൈകിട്ട് മൂന്നോടെ  പയ്യോളി ദേശീയപാതയോരത്ത് രണ്ടാം ഗേറ്റിന് സമീപത്ത് വെച്ചാണ് സംഭവം. റോഡരികിൽ നില്‍ക്കുകയായിരുന്ന പ്രതീഷിൻ്റെ കയ്യില്‍ നിന്ന് ആറ് ലോട്ടറി ടിക്കറ്റുകൾ വാങ്ങിയ ശേഷം പണം നല്‍കാതെ പ്രതി പോകാന്‍ ശ്രമിച്ചു. തടയാൻ ശ്രമിച്ച പ്രതീഷിനെ നിലത്ത് തള്ളിയിട്ട ശേഷം ഇന്‍റർലോക്കിന് ഉപയോഗിക്കുന്ന കട്ട കൊണ്ട് വലത് കാല്‍മുട്ടിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം 341, 323, 324, 326, 392 വകുപ്പുകള്‍ പ്രകാരമാണ് പയ്യോളി പൊലീസ് കേസെടുത്തത്. 

Tags:    
News Summary - Lottery seller brutally beaten up after stopping attempt to steal tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.