തിരുവനന്തപുരം: അക്രമരാഷ്ട്രീയം ഉപേക്ഷിച്ചാൽ ബി.ജെ.പിക്കെതിരെ െഎക്യമുണ്ടാക്കാ ൻ സി.പി.എമ്മുമായി ചർച്ചക്ക് തയാറാണെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന് ദ്രെൻറ പ്രസ്താവനക്കെതിരെ സി.പി.എം േപാളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും.
സി.പി.എമ്മുമായി യോജിക്കേണ്ട അവസ്ഥയിൽ കോൺഗ്രസ് കേരളത്തിൽ എത്തിച്ചേർന്നുവോ എന്ന് തനിക്കറിയില്ലെന്ന് ബേബി പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രേൻറത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് എ. വിജയരാഘവൻ പറഞ്ഞു.
ജാഥക്ക് ആളും പണവും കിട്ടാഞ്ഞതിനെതുടർന്ന് ശ്രദ്ധയും പ്രശസ്തിയും ലഭിക്കാനാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവന നടത്തുന്നതെന്നും ആ വാക്കുകൾക്ക് പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.